പാവറട്ടി: ലോക അധ്യാപക ദിനത്തിൽ ദേശീയ അധ്യാപക അവാർഡ് നേടിയ ഒ. ജെ. ഷാജൻ മാസ്റ്ററുടെ വിജയം നാടിന് തണലാക്കി മാറ്റുകയാണ് എപാർട്ടിന്റെ സഹകരണത്തോടെ  പാവറട്ടി എം.യു.എ.എൽ പി . സ്കൂൾ. സ്കൂൾ മുഖവാരത്തിൽ മരം നട്ടാണ് മാഷിന്റെ വിജയത്തിന്റെ അനശ്വര സ്മാരകം തീർത്തത്. ചടങ്ങിൽ ഷാജൻ മാസ്റ്ററെ ആദരിച്ചു. പ്രധാന അധ്യാപകൻ ഡൊമനിക് സാവിയോ അധ്യക്ഷത വഹിച്ചു. എപാർട്ട് ഡയറക്ടർ റാഫി നീലങ്കാവിൽ, പി.ടി.എ. ഭാരവാഹിയായ റെജി വിളക്കാട്ടു പാടം, ഷീജ നാരായണൻ, പ്രബിത എം.പി, അധ്യാപകരായ മെർളി സി.ജെയ്ക്കബ്, നൈസി തോമസ് എന്നിവർ പ്രസംഗിച്ചു.