ചാവക്കാട്: വിരവിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും അങ്കണവാടി അധ്യാപകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വേണ്ടി പരിശീലന ക്യാമ്പ് നടത്തി. ആസ്പത്രി സൂപ്രണ്ട് എം.കെ.ഗീത ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍ സി.വി. ക്ലാസ്സെടുത്തു. ചാവക്കാട് നഗരസഭയിലെ ഒന്നു മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്കായി സ്‌കൂളുകളിലും അങ്കണവാടികളിലും 10ന് വിരരോഗത്തിനുള്ള ഗുളികകള്‍ വിതരണം ചെയ്യും. ഒക്ടോബറില്‍ നടപ്പിലാക്കുന്ന എം.ആര്‍.വാക്‌സിനേഷനെ കുറിച്ചും ബോധവത്ക്കരണം നടന്നു.