ഗുരുവായൂർ : കഞ്ചാവ് വില്പനക്കാരിയായ യുവതിയെ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തൊട്ടക്കര വീട്ടില്‍ സുനീറ(33) യാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് യുവതി പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ എക്സൈസ് സംഘം പിന്തുടരുകയായിരുന്നു. . അഞ്ചു വര്‍ഷമായി സുനീറ കഞ്ചാവ് കടത്ത് നടത്തി വന്നിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്.