അണ്ടത്തോട്: തങ്ങൾപടിയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. തങ്ങൾപടി കിഴക്ക് ഭാഗത്ത് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം. ഭർത്താവ് പാലക്കാട് സ്വദേശി ചീനക്കര യൂസുഫ് വടക്കേകാട് പോലീസിന്റെ കസ്റ്റഡിയിൽ എന്ന് സൂചന.