അകലാട് : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ അകലാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുന്നയിനി പറയമ്പറമ്പിൽ മൊയ്തുവിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഈ മാസം രണ്ടിന് രാത്രി പതിനൊന്നു മണിയോടെയാണ് മുഹ്സിന് അപകടം സംഭവിച്ചത്. നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ മുഹ്സിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു