വടക്കേക്കാട് : വട്ടംപാടത്ത് വയോധികയെ കൊലപ്പെടുത്തി കൊച്ചുമകൻ പോലീസിൽ കീഴടങ്ങി. വട്ടംപാടം തൊഴുത്താട്ടിൽ റുക്കിയ(70)യാണ് കൊല്ലപ്പെട്ടത്. റുക്കിയയുടെ മകളുടെ മകൻ സവാദ് (24) കുന്നംകുളം പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ സവാദ് റുക്കിയയുമായി വഴക്കുണ്ടായിരുന്നതായി പറയുന്നു. ഇതേ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. കൃത്യ നിർവഹണത്തിന് ശേഷം സവാദ് കുന്നംകുളം പോലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പുറംലോകം സംഭവം അറിയുന്നത്. Savad killed Rukiya