ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര താഴത്ത് അർഷാാദ് (20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.
ചാവക്കാട് എസ്.ഐ. യു.കെ.ഷാജഹാന്‍, സിപിഒ മാരായ ശരത്ത്, ജിബിജോർജ്, ആശിഷ് എന്നിവരുടെ നേതൃത്വത്തിലാണ്  പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബറിലാണ് പെണ്കുട്ടിയെ വിവാവഹ വാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലിസ് അറസ്റ്റ് ചെയ്തത്.   മെഡിക്കല്‍ പരിശോധനക്ക് ശേഷം  പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.