
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. സ്ഥാനാര്‍ഥി പി ആര്‍ സിയാദിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മണത്തലയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റിയ പ്രകടനം മുനിസിപ്പല്‍ സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക് ഉദ്ഘാടനം ചെയ്തു.
ഗുരുവായുരില്‍ ബിജെപിയുടെ വോട്ട് വിലക്ക് വാങ്ങി വിജയം നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഗുരുവായൂരില്‍ വികസനം നടത്താത്ത മുന്‍കാല എംഎല്‍എമാരെ പോലെ തന്നേയാണ് ഗുരുവായൂരിലെ നിലവിലെ എംഎല്‍എയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ ബ്രോഡ്്‌വേ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, യഹിയ മന്ദലാംകുന്ന്, ഇബ്രാഹിം പുളിക്കല്‍ സംസാരിച്ചു.