അഡ്വ.വി.കെ.ബീരാന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം – കത്തോലിക്ക കോണ്‍ഗ്രസ്
ചാവക്കാട്: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ അഡ്വ.വി.കെ.ബീരാന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദാരിദ്ര്യരേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്കായി പോഷകാഹാരം, ഹോംനഴ്‌സിന്റെ സേവനത്തിനായി 50 ശതമാനം സബ്‌സിഡി, 2000 മുതല്‍ 3000 രൂപ വരെ വയോജന പെന്‍ഷന്‍ തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. പാലയൂരില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് പറപ്പൂര്‍, പാലയൂര്‍, മറ്റം, കണ്ടശ്ശാംകടവ് ഫൊറോനകളുടെ മേഖല സമ്മേളനം പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ വര്‍ഗ്ഗീസ് നീലങ്കാവില്‍ അധ്യക്ഷനായി. തൃശ്ശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജിയോ കടവി, സെക്രട്ടറി ഡേവിസ് പുത്തൂര്‍, പി.ഐ.ലാസര്‍, ഫോറോന പ്രസിഡന്റുമാരായ പി.ഡി.റോയ്, അഡ്വ.സോജന്‍ ജോബ്, സി.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോളി ജോണ്‍ ക്ലാസ്സെടുത്തു. ഡോ.ആന്റോ ലിജോ, വി.എല്‍.ജോയ്, മിഷ സെബാസ്റ്റിയന്‍, ജോളി സണ്ണി, റീന ജയിംസ്, ജോയ്‌സി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
Comments are closed.