mehandi new

കനോലി കനാല്‍ സംരക്ഷണത്തിന് വിവധ പദ്ധതികളുമായി നഗരസഭ

fairy tale

ചാവക്കാട്: മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുന്നതുള്‍പ്പടെ വിവിധ നടപടികളുമായി നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പദ്ധതി.
നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാല്‍ തീരത്തെ വീടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പുഴയിലേക്ക് തള്ളുന്നത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ വ്യാഴാഴ്ച്ച ചേര്‍ന്ന നഗരസഭാ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു. കനോലി കനാല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കനാല്‍ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി. വിവിധ സ്കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകളെ പ്രയോജനപ്പെടുത്തി കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരില്‍ ബോധവത്ക്കരണം നടത്തുക, പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഡോക്യുമെണ്ടറി പ്രദര്‍ശനം, പുഴ വക്കില്‍ താമസിക്കുന്നവരെ വിവിധ മേഖലകളാക്കി തരം തിരിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കല്‍, വീടുകളില്‍ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടത്തെി പിഴയുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കല്‍, പുഴ സംരക്ഷണത്തിനായി പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപവത്ക്കരണം തുടങ്ങി വിവിധ പദ്ധതികള്‍ യോഗത്തില്‍ തീരുമനിച്ചു. കനോലി കനാല്‍ കയ്യേറ്റം അവസാനിപ്പിക്കാനും മേഖലയില്‍ ശുചീകരണം നടത്താനും ജലസേചന വകുപ്പുമായി കൂടിയാലോചിച്ച് പലഫ്രദമായി നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ഇതിനായി ജലസേചന വകുപ്പ് അധികൃതര്‍ക്ക് നോട്ടീസയക്കും. കനാല്‍ സംരക്ഷണത്തിന്‍്റെ ഭാഗമയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കാനുള്ള ചുമതല നഗരസഭാ ആരോഗ്യ വിഭാഗത്തിനാണ്. നഗരസഭാ ചെയര്‍മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എ മഹേന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ബി രാജ ലക്ഷ്മി, എ.സി ആനന്ദന്‍, സഫൂറ ബക്കര്‍, കൗണ്‍സിലര്‍മായ കെ.എസ് ബാബു രാജ്, എ.എച്ച് അക്ബര്‍, വിവധ സ്കൂള്‍ അധ്യാപകര്‍, ആരോഗ്യവകുപ്പ് ഉദദ്യാഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.