mehandi new

കെ.ജി മോഹനന്‍ പരൂര്‍ കോള്‍ പടവ് സന്ദര്‍ശിച്ചു – കൃഷി വികസനത്തിന് എം.എല്‍.എ പരിശ്രമിച്ചില്ലെന്ന് കര്‍ഷകര്‍

fairy tale
KG Mohanan Wparty with farmers 09-04-16
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പരൂര്‍ കോള്‍പടവിലത്തെിയ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ കര്‍ഷകരോടൊപ്പം
planet fashion

പുന്നയൂര്‍ക്കുളം: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ പരൂര്‍ കോള്‍ പടവ് സന്ദര്‍ശിച്ചു.
പരൂര്‍ കോള്‍പടവില്‍ കല്ലായിത്തറയില്‍ നിയാസ്, ഷക്കീര്‍ കുമ്മിത്തറയില്‍, അഷറഫ് പള്ളിക്കരയില്‍, കാഞ്ഞിരപ്പറമ്പില്‍ സലീം, ഉമര്‍ കടിക്കാട് എന്നിവരുടെ കൂട്ടായ്മയിലുള്ള നാച്വറല്‍ ഫാമിങ് ഗ്രൂപ്പ് നടത്തുന്ന ജൈവ നെല്‍കൃഷിയിടത്തിലെത്തിയ മോഹനനു മുമ്പില്‍ കര്‍ഷകര്‍ തങ്ങളുടെ പരാതികളുടെ കെട്ടഴിച്ചു. പടവില്‍ കൃഷിക്കാവശ്യമായ അടിസ്ഥാന വികസനങ്ങള്‍ നിര്‍വഹിക്കാന്‍ എം.എല്‍.എ തയ്യാറായില്ലെന്ന് കര്‍ഷകര്‍ ആക്ഷേപിച്ചു. നാച്വറല്‍ ഫാമിങ് ഗ്രൂപ്പ് നാല്‍പത്തഞ്ച് ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള ഇരുനൂറോളം ഏക്കര്‍ പാടം കൃഷി ചെയ്യാതെ തരിശായി കിടക്കുകയാണ്. പാടത്ത് ജലസേചനത്തിനും കൊയ്ത്ത്· മെതി യന്ത്രങ്ങളും ട്രാക്ടറുമുള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതത്തിനും സൗകര്യം ഒരുക്കിയാല്‍ അത്രയും ഭാഗത്തും കൃഷിയിറക്കാന്‍ കഴിയും. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് എം.എല്‍.എയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെ കര്‍ഷകര്‍ പറഞ്ഞു. പരൂര്‍ കോള്‍പടവിലേതുള്‍പ്പെടെ മണ്ഡലത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികിരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്കവസരമൊരുക്കുമെന്നും സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ സി.ആര്‍ ഹനീഫ, എം.കെ അസലം, ഒ.കെ റഹീം എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Jan oushadi muthuvatur

Comments are closed.