mehandi new

നിര്‍മ്മാണം അശാസ്ത്രീയം – ഒറ്റ മഴക്ക് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്

fairy tale
ശനിയാഴ്ച്ച പുലര്‍ച്ചെ പെയ്ത ഒറ്റമഴയില്‍ വെള്ളക്കെട്ടുയര്‍ന്ന ചാവക്കാട് നഗരസഭാ ബസ് ടെര്‍മിനല്‍
ശനിയാഴ്ച്ച പുലര്‍ച്ചെ പെയ്ത ഒറ്റമഴയില്‍ വെള്ളക്കെട്ടുയര്‍ന്ന ചാവക്കാട് നഗരസഭാ ബസ് ടെര്‍മിനല്‍

ചാവക്കാട്: അശാസ്ത്രീയ നിര്‍മ്മാണം, ഒറ്റ മഴക്ക് തന്നെ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്.  ആധുനിക സാങ്കേതിക വിദ്യയോടെ യെന്നവകാശപ്പെട്ട് നിര്‍മ്മിച്ച ടെര്‍മിനലിനുള്ളിലാണ് ഒരൊറ്റ മഴയില്‍ വെള്ളം കയറിയത്. കഴിഞ്ഞ ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്‍്റ് ടെര്‍മിനലില്‍ ബസ് നില്‍ക്കുന്നയിടമാണ് മഴവെള്ളം കെട്ടി നില്‍ക്കുന്നത്. ടെര്‍മനലിനു പുറത്ത് നിന്നുള്ള മഴ വെള്ളമാണ് അകത്തേക്ക് കയറിയത്. പുറത്തേക്ക് ഒഴുകിപ്പോകാന്‍ ചെറുതായി ചാലു കീറിയിട്ടുണ്ടെങ്കിലും ടെര്‍മിനലിലെ ഉയരം കൂടിയ ഭാഗത്ത് നിന്ന് ചരിവോടെ ചാല് നിര്‍മ്മിക്കാത്തതാണ് മഴ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കാന്‍ കാരണം.  1.10 കോടി ചെലവഴിച്ച്  നിര്‍മ്മിച്ച ടെര്‍മിനലിനു ചുറ്റും ചപ്പുചവറുകളും മഴ വെള്ളക്കെട്ടുമാണ്. തുടര്‍ച്ചയായി മഴപെയ്യുന്നതോടെ വെള്ളം നിറയുന്ന ടെര്‍മിനലിനുള്ളില്‍ ബസ് കയറ്റിടാനാവാത്ത  സാഹചര്യമുണ്ടാകുമെന്നാണ് ബസ് ജിവനക്കാര്‍ പറയുന്നത്. ചാവക്കാട് നഗരസഭ ‘ആധുനിക സാങ്കേതിക വിദ്യ’യോടെ നിര്‍മ്മിച്ച  ടെര്‍മിനലിന്‍്റെ  നിര്‍മ്മാണം 2014 ഫെബ്രുവരി 21നാണ് ആരംഭിച്ചത്.  നിര്‍മ്മാണത്തിന്‍്റെ ആദ്യഘട്ടത്തില്‍ ഇടക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടതായി വന്നിരുന്നു. 75 ലക്ഷം രൂപ ചെലവഴിച്ച് തുടങ്ങാന്‍ പദ്ധതിയിട്ട  ടെര്‍മിനല്‍ പ്ളാനിലുണ്ടായ മാറ്റമാണ് ഇടക്ക് നിര്‍ത്തിവെക്കാന്‍ കാരണമായത്. പുതുക്കിയ കരാറില്‍ 1.10 കോടിയാണ് പദ്ധതിക്ക് മൊത്തമായി നീക്കിവെച്ചത്. പദ്ധതിയിലെ ഒരു കോടി ടെര്‍മിനല്‍ സ്ട്രക്ച്ചര്‍ നിര്‍മ്മാണത്തിനും ബാക്കിയുള്ള 10 ലക്ഷം രൂപ ടെര്‍മിനലിന്‍്റെ ഭംഗി കൂട്ടുതിനുമാണ് നീക്കിയിരുന്നത്. എന്നാല്‍ ടെര്‍മിനലിന്റെ ഭംഗികൂട്ടാനും ബസ്സ്‌ കാത്തിരിക്കുന്നവര്‍ക്ക് ഇരിപ്പിടമൊരുക്കാനും സ്വകാര്യ കമ്പനിയെ ഏല്‍പിക്കുകയായിരുന്നു.  അവരുടെ ഉത്പ്പന്നങ്ങളുടെ പരസ്യം വെക്കാമെന്ന കരാറിലാണ് നടപടി.  ബസ് സ്റ്റാന്‍്റിലത്തെു ബസുകള്‍ പലയിടത്തായി നിര്‍ത്തിയിടുന്നതും മഴക്കാലത്ത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായിരുന്നു.  ടെര്‍മിനല്‍ പൂര്‍ത്തിയാകുതോടെ ഈ അവസ്ഥ മാറുമെന്ന് കരുതിയിരുന്നുവെങ്കിലും, ടെര്‍മിനലിനുള്ളിലെ ചെളി നിറഞ്ഞ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വീണ്ടും ദുരിതമാവുകയാണ്.

Royal footwear

Comments are closed.