mehandi new

ബ്ലാങ്ങാട് മത്സ്യമാര്‍ക്കറ്റിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

fairy tale
blangad beach fish market waste
മീന്‍ രക്തവും ഐസ് വെള്ളവും കെട്ടികിടന്ന്‌ ദുര്‍ഗന്ധം വമിക്കുന്ന കാന
planet fashion

ചാവക്കാട്: ബ്ലാങ്ങാട് ബിച്ച് ജംങ്ഷന്‍ മത്സ്യമാര്‍ക്കറ്റാക്കി റോഡില്‍ മീന്‍ വില്‍ക്കുന്നതിനെ ചൊല്ലി ഓട്ടോതൊഴിലാളികളും  വ്യാപാരികളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും സംഘര്‍ഷാവസ്ഥയുണ്ടാക്കി. ബ്ലാങ്ങാട് ബീച്ചില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4 ഓടെയാണ് സംഭവം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന ലോറികളില്‍ നിന്നുള്ള മത്സ്യങ്ങള്‍  നടുറോഡില്‍ ഇറക്കിവെച്ച് വെച്ച് ചില്ലറ വ്യാപാരികള്‍ക്ക് വില്‍ക്കുന്നതിനിടയില്‍ റോഡില്‍ മീന്‍ രക്തവും ഐസ് വെള്ളവും നിറഞ്ഞ് ദുര്‍ഗന്ധമുയര്‍ത്തുന്നതിനെതിരെയാണ് ബീച്ചില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികള്‍ സംഘടിച്ചെത്തിയത്. വര്‍ഷങ്ങളായി  തുടരുന്ന മത്സ്യക്കച്ചവടം മേഖലയാകെ ദുര്‍ഗന്ധത്തിനു കാരണമാകുന്നുണ്ട്. റോഡില്‍ നിന്ന് ഒഴുകി സമീപത്തെ കാനയില്‍ ദിവസങ്ങളോളം തളം കെട്ടി നില്‍ക്കുന്ന മാനില്യത്തിനുമേലാണ് വീണ്ടും വീണ്ടും മാലിന്യം ഒഴുകിയെത്തെുന്നത്. വര്‍ഷങ്ങളായി ചാവക്കാട് ബ്ളാങ്ങാട് ബീച്ചിലെ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് പുലര്‍ച്ചെ മൂന്നുമുതല്‍ ഏഴുവരേയുള്ള നേരത്താണ്. നടു റോഡില്‍ വെച്ച് നടക്കുന്ന വ്യാപാരത്തിനായി നിരവധി ചെറുകിട വില്‍പ്പ്നക്കാരാണ് ഇവിടയത്തെുന്നത്. മീന്‍ രക്തവും ഐസും  കലര്‍ന്ന മാലിന്യം ഒഴുകി പോകാന്‍ സ്ഥിരമായ സംവിധാനമില്ലാത്തതാണ് ഇവിടെ തളം കെട്ടി നിന്ന് ദുര്‍ഗന്ധമുണ്ടാകുന്നതിന്റെ കാരണം. ഇതേ ജംഗ്ഷനില്‍  തന്നെയാണ് ഓട്ടോറിക്ഷാ പാര്‍ക്കും. ഏഴുമണിയോടെ മീന്‍ ചന്ത അവസാനിക്കുമെങ്കിലും ദുര്‍ഗന്ധം അവിടെത്തന്നെ ഉണ്ടാകും. ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളില്‍ പോലും മണം കെട്ടി നില്‍ക്കും. ഇതുമൂലം ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ ആളുകള്‍ മടിക്കുകയാണ്.  ഓട്ടോ തൊഴിലാളികള്‍ സംഘടിച്ചത്തെിയതോടെ വ്യാപാരികളും തൊഴിലാളികളും എതിര്‍ക്കാനത്തെിയതാണ് സംഘര്‍ഷത്തിനു കാരണമായത്. വാക്കേറ്റം കയ്യാങ്കളിയിലെത്തി ഉന്തും തള്ളുമായതോടെ വ്യാപാരികളില്‍ ചിലര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പൊലീസെത്തിയാണ് സംഘര്‍ഷം അയവുവരുത്തിയത്. ഇരു വിഭാഗവുമായി സംസാരിച്ചതിനു ശേഷം ബുധനാഴ്ച്ച വൈകുന്നേരം ചര്‍ച്ചനടത്താമെന്ന് പൊലീസ് അറിയിച്ചു.

Ma care dec ad

Comments are closed.