സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നു – ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു
ചാവക്കാട്: ഗുരുവായൂര്‍ നിയജോക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നതില്‍ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു.
പ്രചരണ രംഗത്തും കണ്‍വെന്‍ഷനുകളിലും സവര്‍ണ ആധിപത്യമാണെന്ന് പ്രവര്‍ത്തകരിലും നേതാക്കളിലും ശക്തമായ ആക്ഷേപത്തിനു കാരണമാവുന്നു. ഗുരുവായൂരിലെ നിയോജക മണ്ഡലം പ്രചരണ ഓഫിസ് ഉദ്ഘാടനവും ആര്‍.എസ്.എസിന്റെ താത്പര്യത്തിന് അനുസരിച്ചാണ് നടന്നതെന്ന് നേതാക്കളില്‍ ചിലര്‍ ആരോപിക്കുന്നു. പരിപാടിയില്‍ അധ്യക്ഷത വഹിച്ച നിയോജക മണ്ഡലം പ്രസിഡന്‍്റ് അനീഷ് ഒഴികെ മറ്റെല്ലാ നേതാക്കളും സവര്‍ണ വിഭാഗത്തില്‍ പെട്ടവരാണ്. പട്ടിക ജാതിക്കാരിയായ ഒരുമനയൂര്‍ പഞ്ചായത്തംഗം സിന്ധു അശോകനുപോലും വേദിയില്‍ ഇടം ലഭിക്കാതിരുന്നത് പ്രതിഷേധത്തിനു കാരണമായി. ബി.ജെ.പി പരിപാടികളുടെ ആരംഭത്തില്‍ ആലപിക്കാറുള്ള വന്ദേമാതര·ത്തിന് പകരം ഏകാത്മാ മന്ത്രത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകന്‍. മറ്റെല്ലാം പ്രാസംഗികരും സവര്‍ണ സമുദായ അംഗങ്ങളായിരുന്നു. എസ്.എന്‍.ഡി പിയുടെ പിന്തുണയോടെ ഉണ്ടാക്കിയ ബി.ഡി.ജെ.എസിന്റെ പ്രതിനിധിയായിട്ടത്തെിയത് പോലും സവര്‍ണ സമുദായ അംഗമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ആര്‍.എസ്.എസിന്റെ താത്പര്യമാണ് നടപ്പാക്കിയതെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കാന്‍ ബി.ജെ.പിയുടെ ചില നേതാക്കള്‍ ചാവക്കാട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം നേതാക്കളുടെ ഇടെപെടലിനെ തുടര്‍ന്ന് മാറ്റി വെച്ചു.
Comments are closed.