mehandi new

ലോക റെക്കോഡ് ലക്ഷ്യമിട്ട് കണ്ണന് മുന്നില്‍ പുല്ലാങ്കുഴലുമായി 17 കാരന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Anandakrishnanഗുരുവായൂര്‍: ലോക റെക്കോഡ് ലക്ഷ്യമിട്ട് 17 കാരന്‍ കണ്ണന് മുന്നില്‍ പുല്ലാങ്കുഴല്‍ അര്‍ച്ചന തുടങ്ങി. തുടര്‍ച്ചയായി 36 മണിക്കൂറെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ കൊച്ചു കലാകാരന്‍ ലോക റെക്കോഡിന്റെ നെറുകയിലേക്ക് മുരളി ഗാനം പൊഴിക്കുന്നത്. തിരുവനന്തപുരം പാങ്ങോട് ആര്‍മിസ്‌കൂളിലെ വിദ്യാര്‍ഥിയായ അനന്തകൃഷ്ണനാണ് റെക്കോര്‍ഡില്‍ ഇടം തേടാന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മുതലാണ് പുല്ലാങ്കുഴല്‍ വായന തുടങ്ങിയത്. ആദിതാളത്തില്‍ സ്വാമി നിന്നെ എന്ന കീര്‍ത്തനത്തോടെയായിരുന്നു തുടക്കം. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വായിക്കുമ്പോള്‍ അഞ്ച് മിനിട്ട് ഇടവേള നല്‍കുന്നുണ്ട്. ഇതിനിടയില്‍ ലഘു ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. 160 ഓളം കീര്‍ത്തനങ്ങള്‍ ഈ സമയപരിധിക്കുള്ളില്‍ അവതരിപ്പിക്കേണ്ടി വരും. ഇന്ത്യ ബുക്ക് ഓഫ് റേക്കോര്‍ഡിന്റെ പ്രതിനിധി ശ്രീ ശ്രീ ആര്യ മഹര്‍ഷി, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ പ്രതിനിധി എം.എസ്. സിമി തുടങ്ങിയവരുടെ സാനിധ്യത്തിലാണ് വായന നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് വരെ വാദനം തുടരും. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന സമാപനചടങ്ങ് സി.എന്‍.ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജഗതി ഉള്ളൂര്‍ ലക്ഷ്മിനിവാസില്‍ സുരേഷ് കുമാറിന്റേയും ഡോ. രമാദേവിയുടേയും മകനാണ് അനന്തകൃഷ്ണന്‍. പ്രസിദ്ധ പുല്ലാങ്കുഴല്‍ കലാകാരനായ ശിവരാമകൃഷ്ണ അയ്യരുടെ ശിഷ്യനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ മൂന്ന് വയസ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. 2011 ല്‍ ഗുരുവായൂരില്‍ ഒരേ സമയം 12 സംഗീതോപകരണങ്ങള്‍ വായിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. പാരിജാത പുരസ്‌കാരം, നവഗാഥ പ്രതിഭ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഇതിനകം ഈ കൊച്ചുകലാകാരനെ തേടിയെത്തിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.