കണ്ടാണശേരി പഞ്ചായത്തില്‍ 2.84 കോടിയുടെ വികസന പദ്ധതികള്‍
ഗുരുവായൂര്‍: സമ്പൂര്‍ണ ഭവന പദ്ധതിക്ക് പ്രാധാന്യം നല്‍കി 2.84 കോടിയുടെ വികസന പദ്ധതികള്‍ കണ്ടാണശേരി പഞ്ചായത്ത് വികസന സെമിനാറില്‍ അവതരിപ്പിച്ചു. ഭവന പദ്ധതിക്കു പുറമെ ആളൂര്‍ കുടിവെള്ള പദ്ധതി, നമ്പഴിക്കാട്-പട്ടിണിപുരം പാലം നിര്‍മാണം, ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്‌സ്, സമഗ്ര ടൂറിസം പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയ ജനകീയ പദ്ധതികളും നടപ്പിലാക്കുന്നതിന് വികസന സെമിനാറില്‍ അംഗീകാരം നല്‍കി. മുരളിപെരുനല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രമോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, വൈസ് പ്രസിഡന്റ് നീതു സിന്റൊ, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സണ്‍ ചാക്കോ, ഉഷ പ്രഭുകുമാര്‍, കെ.വി.ദാസന്‍, മിനി ജയന്‍, പി.എസ്.നിഷാദ്, എ.എം.മൊയ്തീന്‍, അഡ്വ.പി.വി.നിവാസ്, സെക്രട്ടറി ടി.എച്ച്.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.