ഇനി രണ്ടു നാള്‍ – മണത്തല നേര്‍ച്ച ‘പൊളിക്കും’ – കാഴ്ചകള്‍ 22
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ആനച്ചങ്ങലക്കിലുക്കം താളമിടുന്ന വാദ്യങ്ങളുടെ മേളമുയരാന്‍ ഇനി രണ്ടുനാള്‍ മാത്രം. നോട്ട് പ്രശ്നവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേര്‍ച്ചയുടെ പൊലിമ കുറയ്ക്കും എന്ന ആശങ്ക അസ്ഥാനത്താക്കി മണത്തല നേര്‍ച്ച ഇത്തവണയും അടിച്ചു പൊളിക്കും. ഇത്തവണത്തെ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് 22 കാഴ്ചകള്‍ ഉണ്ടാകും. തിങ്കളാഴ്ച ചാവക്കാട് പോലീസും മണത്തല ജൂമാഅത്ത് പള്ളി കമ്മറ്റി ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് കാഴ്ചകള്‍ ഇത്തവണ കുറവാണെന്നു പള്ളി കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. നേര്‍ച്ചയുടെ ആദ്യ ദിവസമായ 27ന് ഒമ്പത് കാഴ്ചകളും പ്രധാന ദിവസമായ 28ന് 13 കാഴ്ചകളും ഉണ്ടാകും. 27ന് രാവിലെ പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ചയെത്തുന്നതോടെ നേര്‍ച്ചയുടെ കാഴ്ചവരവുകള്‍ക്ക് തുടക്കമാവും. വൈകീട്ട് മൂന്നിന് ശേഷം ബാക്കിയുള്ള എട്ട് കാഴ്ചകളെത്തും.
രാത്രി ഒരു മണിക്ക് മുമ്പായി കാഴ്ച വരവുകള്‍ അവസാനിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. 28ന് രാവിലെ 11ന് താബൂത്ത് കാഴ്ച പള്ളിയങ്കണത്തിലെത്തും. 11.30ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള കൊടികയറ്റ കാഴ്ചകള്‍ എത്തും. വൈകീട്ട് അഞ്ചോടെ നാട്ടുകാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തി കൂട്ടിയെഴുള്ളിപ്പ് നടത്തും. ഈ സമയക്രമം കൃത്യമായി പാലിക്കാന്‍ കാഴ്ച കൊണ്ടുവരുന്നവരും പള്ളി കമ്മറ്റി ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് യോഗത്തില്‍ ആവശ്യപ്പെട്ടു. മികച്ച രീതിയില്‍ കാഴ്ച കൊണ്ടു വരുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ചാവക്കാട് പോലീസും പള്ളി കമ്മറ്റിയും ചേര്‍ന്ന് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളി കമ്മറ്റി പ്രസിഡന്റ് ടി.എം കുഞ്ഞാമുണ്ണി, സെക്രട്ടറി വി.ടി.മുഹമ്മദാലി, ട്രഷറര്‍ അബ്ദുഹാജി, ജോ.സെക്രട്ടറി എ.എം.കബീര്‍, മറ്റ് ഭാരവാഹികളായ സുധീര്‍ എന്‍.കെ, കെ.വി.അലിക്കുട്ടി, എം.ബി.കോയാലി, ചാവക്കാട് എസ്.ഐ. എം കെ രമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.