വിദ്യാർത്ഥികൾ കനോലി കനാലിൽ മുങ്ങിമരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശികളായ രണ്ടു വിദ്യാർഥികൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ ഋഷികേശ് (17) എന്നിവരാണ് മുങ്ങി മരിച്ചത്. സഹോദരന്മാരുടെ മക്കളായ ഇരുവരും വലപ്പാട്‌ മായാ കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർത്ഥികളാണ്. തൃപ്രയാര്‍ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ സബീലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. തൃപ്രയാര്‍ താന്ന്യം കണ്ണന്‍ചിറയില്‍ കുളിക്കാനിറങ്ങിയതാണ് ഇരുവരും.  രണ്ടു പേരുടേയും മൃതദേഹം കണ്ടെടുത്തു. വലപ്പാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാർട്ടത്തിനയച്ചു. ഗോവിന്ദിന്റെ മാതാവ് ലളിത, സഹോദരൻ ഗോകുൽ. ഋഷികേശിന്റെ മാതാവ്...

Read More