യുവതിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ മുങ്ങി

ചാവക്കാട് : യുവതിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ മുങ്ങിയതായി ആരോപണം. ചേറ്റുവ സ്വദേശിനി ചാന്തു വീട്ടിൽ ബഷീർ മകൾ ഫാത്തിമ എന്ന സജന (22) യുടെ മൃതദേഹമാണ് ഭർതൃവീട്ടുകാർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു മുങ്ങിയത്. ഗുരുവായൂർ ഇരിങ്ങാപുറം സ്വദേശി കറുപ്പ് വീട്ടിൽ റഷീദാണ് സജ്നയുടെ ഭർത്താവ്. യുവതി വീട്ടിൽ തലകറങ്ങി വീണതാണെന്നു പറഞ്ഞാണ് ഭർതൃ വീട്ടുകാർ സജ്നയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ കഴുത്തിൽ മുറുകിയ പാട് കണ്ടതിനെ തുടർന്ന് വിശദമായി അന്വേഷിച്ചപ്പോൾ വീട്ടിൽ തൂങ്ങി മരിച്ചതാണെന്നു ഭർതൃ വീട്ടുകാർ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്ന് കാണിച്ചു പിതാവ് ഗുരുവായൂർ പോലീസിൽ പരാതി...

Read More