Select Page

Day: December 16, 2018

വനിതാ മതിൽ-ഗുരുവായൂർ മേഖലയിൽ നിന്ന് 1200 പേരെ പങ്കാളികളാക്കും

ചാവക്കാട് : കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനുവരി 1 ന്  നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ  അക്ബർ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് ഗുരുവായൂർ മേഖലയിൽ നിന്ന് 1200 പേരെ വനിതാ മതിലിൽ പങ്കാളികളാക്കും. കേരള മഹിള സംഘം ജില്ല കമ്മിറ്റി അംഗം ഗീത രാജൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു ബാബു ( ജനാധിപത്യ മഹിള അസോസിയേഷൻ ), ബിന്ദു പുരുഷോത്തമൻ ( കേരള മഹിള സംഘം ), അജിത ഗോപാലകൃഷ്ണൻ (മഹിള കോൺഗ്രസ്സ് (എസ്) ), രാഗി എസ് വാര്യർ ( ജനതാദൾ എസ് വനിതാ വിഭാഗം ),  എൽ ഡി എഫ്  നേതാക്കളായ എം സി സുനിൽ കുമാർ, കെ എ ജേക്കബ്ബ്, എം മോഹൻദാസ്, പി എം പെരുമാൾജി എന്നിവർ സംസാരിച്ചു....

Read More

കുടിവെള്ളത്തിൽ മാലിന്യം – ചക്കംകണ്ടം പ്രതിഷേധം ശക്തമാകുന്നു

ചാവക്കാട് : അങ്ങാടിത്താഴം, ചക്കം കണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ വ്യാപകമായി മാലിന്യങ്ങൾ കലർന്ന സംഭവം പ്രദേശത്തുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡി എം ഒ അന്വേഷിച്ചു റിപ്പോർട്ട് പുറത്ത് വിടണമെന്ന് പൗരാവകാശ വേദി അങ്ങാടിത്താഴത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. മനുഷ്യത്വ വിരുദ്ധമായ പ്രവർത്തിയാണ് അധികാരികൾ ഈ പ്രദേശത്തുകാരോട് പുലർത്തുന്നത്. പൊതു കാനയിലേക്ക് സെപ്റ്റിക് മാലിന്ന്യം ഉൾപ്പെടെ തുറന്നു വിടുന്നവർക്കെതിരെ നഗരസഭ നിയമ നടപടികൾ കൈകൊള്ളണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ എത്തിയ വെള്ളം കുടിച്ച് മേഖലയിൽ പലർക്കും വയറിളക്കവും ഛർദിയും പിടിപെട്ടിരുന്നു. മലിനജലത്തിലൂടെ പോയിരുന്ന കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളത്തിൽ മാലിന്യ കലർന്നതായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് പൊതു വിതരണ പൈപ്പുകളിലെ ജലം ഉപയോഗിക്കരുതെന്നു ആരോഗ്യവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സി.എം....

Read More

അമാൽഗം – വരുന്നു പെൺ കരുത്തിൽ ഒരു എക്സ്പോ

ചാവക്കാട് : വിവിധ മേഖലകളിൽ മികവ് തെളിയിച്ച വീട്ടമ്മമാർ കൂട്ട് ചേർന്ന് ചാവക്കാട് രണ്ടു ദിവസത്തെ എക്സ്പോ ഒരുക്കുന്നു.  പുതു സംരംഭകർക്ക് ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും വിറ്റഴിക്കാനും സൗകര്യമൊരുക്കി  ആറു വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ്‌  ചാവക്കാട് നോർത്ത് ബൈപാസിൽ ട്രേഡ് ഫെയർ ഒരുങ്ങുന്നത്. ഓണലൈൻ വ്യാപാരത്തിലും ഫാഷൻ ഡിസൈനിംഗിലും പാചകത്തിലുമെല്ലാം ഇതിനോടകം പ്രശസ്തി നേടിയ ശബാന നൗഷാദലി,  അസ്ന മുഹമ്മദ് ഷജിൽ  (ലിറ്റിൽ റാമ്പ് ), ബീന ജിതേഷ് (zaitara ), ലുബ്‌ന യാസീൻ (മെറാക്കി സോൾ ക്രിയേഷൻ ), റിബിൻ ഗയാസ് (വിസ്‌ക് ആൻഡ് ഫ്രോസ്റ്റ് ), ഫാത്തിമ തസ്‌നീം (ToT) എന്നിവരാണ് എക്സ്പോ ആശയവുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഡിസംബര്‍  21, 22 ( വെള്ളി, ശനി  ) ദിവസങ്ങളില്‍ നടക്കുന്ന  പ്രദർശന വിപണന മേളയിൽ  പ്രദർശന വിപണന മേളയിൽ വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.  കൂടാതെ കുട്ടികൾക്കായി പുഞ്ചിരി മത്‌സരം,  ബലൂൺ ബ്രെക്കിങ്, ഫാഷൻ ഷോ,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031