Select Page

Day: December 18, 2018

എൻ എച്ച് ആക്ഷൻ കൗൺസിൽ വാഹന പ്രചരണ ജാഥ

ചാവക്കാട്: എൻ എച്ച് ആക്ഷൻ കൗൺസിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥo ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവിലെ വാടാനപ്പള്ളിയിൽ നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ ജില്ലാ അതിർത്തിയായ അണ്ടത്തോട്, മന്നലാംകുന്ന്, അകലാട്, പഞ്ചവടി, കോട്ടപ്പുറം സമരപ്പന്തൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി ചാവക്കാട് ബസ് സ്റ്റാന്റിൽ സമാപിച്ചു. ചാവക്കാട് താലൂക്ക് കൺവീനർ സി ഷറഫുദ്ധീൻ സമാപന യോഗം ഉത്ഘാടനം ചെയ്തു. ജില്ല കൺവീനർ സി കെ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. വെൽഫയർ പാർട്ടി മണ്ഡലം സെക്രട്ടറി ഹനിഫ് ചാവക്കാട്, ഉമ്മർ ഇഎസ്, കമറു പട്ടാളം, സി ആർ ഉണ്ണികൃഷ്ണൻ, ഷംസു തിരുവത്ര, ഉസ്മാൻ അണ്ടത്തോട് എന്നിവർ...

Read More

ലോകം ടൂറിസം മാപ്പിൽ ഇടം പിടിച്ച് പുന്നയൂർക്കുളം

പുന്നയൂർക്കുളം : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ന്‍റെ കീഴില്‍ നടപ്പിലാക്കുന്ന “പെപ്പര്‍ ടൂറിസം പദ്ധതിയില്‍” സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഉല്‍ഘാടനം ആല്‍ത്തറ കുന്നത്തൂര്‍ മനയില്‍ കെ വി അബ്ദുൽഖാദർ എം എൽ എ നിർവഹിച്ചു. പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി  പ്ലാനിംങ് ആന്‍റ് എംപവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം” (PEPPER) എന്നാണ് പൂർണ്ണ നാമം. പുന്നയൂര്‍ക്കുളത്തെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കാന്‍ ഉപകരിക്കും വിധം ജനപങ്കാളിത്തത്തോടെ ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുത്തും സഞ്ചാരികളെ കൂടുതലായി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിക്കാനും  പ്രാദേശികമായ കലയും സംസ്ക്കാരവും തൊഴിലും നാടിന്‍റെ പ്രകൃതി ഭംഗിയും ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാനുമാണ്  “പെപ്പര്‍ ടൂറിസം പദ്ധതി” ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മണി, ടിംപിൾ മാഗി (അസിസ്റ്റന്റ് ഡയറക്ടർ ഓഫ്...

Read More

ഗുരുവായൂർ നഗരസഭാധ്യക്ഷ രാജിവെച്ചു

ഗുരുവായൂര്‍ : നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൻറെ ഭാഗമായാണ് രാജിവെച്ചത്. അങ്ങാടിത്താഴം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിനൊടുവിലാണ് രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് മുനിസിപ്പൽ സെക്രട്ടറി വി.പി. ഷിബുവിന് കൈമാറി. പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കും വരെ ഉപാധ്യക്ഷൻ കെ.പി. വിനോദിനാണ് ചെയർമാൻറെ ചുമതല. സി.പി.ഐയിലെ വി.എസ്. രേവതിയാകും അടുത്ത...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031