Select Page

Day: December 21, 2018

സജ്നയുടെ ദുരൂഹ മരണം – ഭർത്താവും അമ്മായിയമ്മയും അറസ്റ്റിൽ

ഗുരുവായൂർ : ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ റഷീദിന്റെ ഭാര്യയും ചേറ്റുവ ചാന്തുവീട്ടില്‍ ബഷീറിന്റെ മകളുമായ ഫാത്തിമ്മ എന്ന സജന (22) യുടെ ദുരൂഹ മരണത്തിൽ ഭർത്താവ് റഷീദ് (30)നെയും റഷീദിന്റെ മാതാവ് അറുപത്തിയഞ്ച് വയസ്സുകാരി ബീവിയെയും ഗുരുവായൂർ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂർ എസ് ഐ കെ എ ഫക്രുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 15ന് ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സജ്നയെ തലകറങ്ങിയതാണന്നു പറഞ്ഞ് ഭർതൃ വീട്ടുകാർ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സജന മരണപ്പെട്ടിരുന്ന വിവരം ഡോക്ടര്‍ പറഞ്ഞപ്പോള്‍ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമം വീട്ടുകാർ നടത്തിയെങ്കിലും കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍ മൃതദേഹം വിട്ടുകൊടുക്കാതെ ഗുരുവായൂർ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ വിളിച്ചതോടെ റഷീദും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മുങ്ങി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ നടന്നിരുന്നതായി സജന വീട്ടുകാരെ അറിയിച്ചിരുന്നു തന്റെ അടുത്തേക്ക്...

Read More

സിംസാറുൽ ഹഖ് ഹുദവി നാളെ വടക്കേകാട്

വടക്കേകാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സിംസാറുൽ ഹഖ് ഹുദവിയുടെ മത പ്രഭാഷണം ഇന്ന് വൈകീട്ട് 6.30 ന് വടക്കേകാട് നാലാംകല്ല് ശംസുൽ ഉലമ നഗറിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി എം എം മുഹ്യുദ്ധീൻ മൗലവി ആലുവ യുടെ പ്രാർത്ഥനയോടെ അബ്ദുസ്സലാം ബാഖവി യുടെ അധ്യക്ഷതയിൽ  എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പരിപാടി ഉൽഘാടനം നിർവഹിക്കും. ഫാത്തിമ ഗ്രൂപ് എം ഡി മൂസക്കുട്ടി ഹാജി, ദുബായ് ജലീൽ ഗ്രൂപ് ചെയർമാൻ എം വീ കുഞ്ഞിമുഹമ്മദ് ഹാജി തടാകം ആശംസ പ്രസംഗം നടത്തും.  എട്ട് വർഷം മുൻപ് രൂപീകരിച്ച  ഖുർആൻ സ്റ്റഡി സെന്റര്  ഒന്നിടവിട്ട ചൊവ്വാഴ്ച കളിൽ ഖുർആൻ പഠന ക്ലാസ് നടത്താറുണ്ട് സ്റ്റഡി സെന്ററിന് വേണ്ടി 10.75 സെന്റ്‌ ഭൂമിയിൽ നിർമിക്കുന്ന ശംസുൽ ഉലമ ഫൗണ്ടേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിറവഹിച്ചിരുന്നു,  കെട്ടിട നിർമാണം അടുത്ത...

Read More

മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ.പി മുഹമ്മദുണ്ണി നിര്യാതനായി

പുന്നയൂർ: മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ പി മുഹമ്മദുണ്ണി(77) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്ന അദ്ധേഹത്തിന് അസുഖം കൂടിയതിനെ തുടർന്ന് ഒരു മാസമായി എറണ്ണാംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ച മൂന്നിനാണ് അന്ത്യം. അകലാട് പള്ളികുളങ്ങര വീട്ടിൽ പരേതരായ മുഹമ്മദ്, ഖദീജ എന്നിവരുടെ മകനാണ്. ആദ്യകാലത്ത് പോലീസ് കോൺസ്റ്റബിൾ ആയി സേവനമനുഷ്ഠിച്ചിരുന്ന അദ്ധേഹം പൊതു താല്പ്പര്യത്തിൽ ആകൃഷ്ടനായി സർവ്വീസിൽ നിന്ന് രാജി വെച്ചാണ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായും പിന്നീട് പുന്നയൂർ പഞ്ചായത്തിലെ ലീഗ് നേതാക്കളിൽ ഒരാളായും മാറിയത്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, പഞ്ചായത്ത് പ്രസിഡണ്ട്, പുന്നയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്ഥിരം സമിതി ചെയർമാൻ, എടക്കഴിയൂർ നാലാംകല്ല് തൻവീറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട്, അകലാട് മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങി മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉച്ചക്ക് പന്ത്രണ്ടിന് തൻവീറുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031