Select Page

Day: December 27, 2018

ദേശീയപാത സർവ്വേ നിയമ വിരുദ്ധം – ആക്ഷൻ കൗൺസിൽ

ചാവക്കാട്: പുന്നയൂർ വില്ലേജിലെ മന്നലാംകുന്ന് ഇന്ന് നടത്തിയ ബൈപാസ് സർവ്വേ നിയമവിരുദ്ധമാണെന്ന് എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആരോപിച്ചു. വിജ്ഞാപനമിറങ്ങി ജനങ്ങൾക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ 21 ദിവസമുണ്ടെന്ന് നിയമം അനുശാസിക്കുമ്പോൾ ഒരാഴ്ച പോലും തികയുന്നതിന്നു മുമ്പ് ആരംഭിച്ച സർവ്വേ നിർത്തി വെക്കണമെന്ന് അടിയന്തിര യോഗം ആവശ്യപ്പെട്ടു. വി.സിദ്ദീഖ് ഹാജി, എം.പി.ഉസ്മാൻ അണ്ടത്തോട്, വി.മായിൻ കുട്ടി, സമദ്, എം.പി.ഇഖ്ബാൽ മാസ്റ്റർ, നസീം പുന്നയൂർ, ഹുസൈൻ മാസ്റ്റർ, ഉമ്മർ ഇഎസ്, അബദുള്ള ഹാജി, രാധാകൃഷ്ണൻ, കമറു പട്ടാളം, മുഹമ്മദാലി ഹാജി, നൂറുദ്ധീൻ ഹാജി, കെ.എ. സുകുമാരൻ, ആരിഫ് കണ്ണാട്, സി.ഷറഫുദ്ധീൻ എന്നിവർ...

Read More

ഇത്തൾ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുന്നയൂർ: അകലാട് മൊയതീൻ പള്ളി സ്വദേശിയായ വലിയ കത്ത് മുഹമ്മദ് കുട്ടി മകൻ മുഹമ്മന്ദ് റാഫിദ് (14)ആണ് മുങ്ങി മരിച്ചത്. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപത്തുള്ള കുളത്തിലാണ്‌ അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ആലാപാലത്തിന്റെ പടിഞ്ഞാറു വശമുള്ള പാടത്ത് ഇത്തൾ എടുത്ത് ഉണ്ടായ വലിയ കുളത്തിൽ കുളിക്കാനായി അകലാട് നിന്നും എത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾക്ക് നീന്തൽ അറിയില്ലായിരുന്നു. റാഫിദ് കുളത്തിൽ മുങ്ങിയത് കണ്ട മറ്റുകുട്ടികൾ ഭയന്ന് ഓടിപ്പോയതായി പറയുന്നു. കൂട്ടത്തിലെ ഒരാൾ പരിസരത്ത് ചൂണ്ട ഇട്ടിരുന്നവരുടെ അടുത്തെത്തി വിവരം പറയുകയായിരുന്നു. നാട്ടുകാരും പുന്നയൂർ നവോത്ഥാന ആമ്പുലൻസ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പുന്നൂകാവിലെ ശാന്തി നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്കൂൾ അവധി ആരംഭിച്ചത് മുതൽ കുട്ടികൾ കുളിക്കാൻ വരുന്നത് കാണാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. എന്നാൽ കുട്ടികൾ കുളിക്കാനായി പോകുന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മുഹമ്മദ്‌ കുട്ടി ബദറുന്നിസ ദമ്പദികളുടെ ഏക സന്തതിയാണ് മരിച്ച റാഫിദ്. മൃതദേഹം ചാവക്കാട് താലൂക് ആശുപത്രി...

Read More

ഗുരുവായൂർ പ്രസ്സ് ഫോറം പുതിയ ഭാരവാഹികൾ

 ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ടി.ബി. ജയപ്രകാശ് – ദേശാഭിമാനി, ശിവജി നാരായണൻ – മലയാളം ഡെയിലി (വൈസ് പ്രസിഡൻറ്), മനീഷ് ഡേവിഡ്- ജനയുഗം, ടി.ടി. മുനേഷ് – പ്രൈം ടി.വി (ജോ. സെക്ര.), പി.കെ. രാജേഷ് ബാബു – വീക്ഷണം (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വേണു എടക്കഴിയൂർ വരണാധികാരിയായിരുന്നു. ജോഫി ചൊവ്വന്നൂർ,  കെ.വി. സുബൈർ,  കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ ഭൂമിക എസ്. വാര്യർ, ജോഫി ചൊവ്വന്നൂർ, ടി.ജി. ഷൈജു, ലിജിത് തരകൻ എന്നിവർക്ക് ഉപഹാരം നൽകി. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാഗി എസ്. വാര്യർ ഉദ്ഘാടനം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031