ഭർത്താവിന് പിറകെ ഭാര്യയും ദുബായിൽ മരിച്ചു
വടക്കേകാട് : കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച വടക്കേകാട് നാറാണത്ത് യൂസുഫ്(60) ന്റെ ഭാര്യ ആരിഫ (50)നിര്യാതയായി. ദുബായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് യൂസുഫ് മരിച്ചത്. ഇന്നലെ മൃതദേഹം നാട്ടിൽ എത്തിച്ചു ഖബറടക്കി. ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ പരിചരിക്കാൻ ദുബായിൽ എത്തിയതായിരുന്നു ആരിഫ. നിസ്കാരത്തിനായി അംഗശുദ്ധി വരുത്താൻ പോയ ആരിഫ കാൽ വഴുതി വീണ് തലക്ക് പരിക്കേറ്റ് അബോധവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഭർത്താവ് യൂസുഫ് മരിച്ചതും ഖബറടക്കം കഴിഞ്ഞതും. ആരിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മക്കൾ : നാഷിദ്, റാഫിൻ, ആയിഷ, അഷീക. മരുമകൾ :...
Read More