എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച
അബുദാബി : എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച അബുദാബിയിലെ ‘അല്റഹബ’ ഫാം റിസോര്‍ട്ടില്‍ നടക്കുമെന്ന് എനോറ യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. യു എ ഇ യിലെ എനോറ അംഗങ്ങള്‍ക്കായാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. . കലാ-സാംസ്ക്കാരിക പരിപാടികളോടൊപ്പം, കായിക വിനോദങ്ങളും, കുട്ടികള്‍ക്കുളള പ്രത്യേക പരിപാടികളും അരങ്ങേറും. എല്ലാ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും അതിനായി മുന്‍കൂട്ടി അറിയിക്കണമെന്നും ENORA-യുടെ ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 0507388464. ജാതി-മത രാഷ്ട്രീയങ്ങള്‍ക്കതീതമായി കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും സജീവ സാനിദ്ധ്യമായി പ്രവർത്തിച്ചു പോരുന്ന സംഘടനയാണ് ‘എനോറ’. കേരളത്തിന്റെ സാംസ്കാരിക ജില്ലയെന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂരിലെ എടക്കഴിയൂരിൽ നിന്നുള്ള യു.എ.ഇ-യിലെ പ്രവാസികള്‍ ഒത്തൊരുമയോടെ രൂപം നല്കിയ കൂട്ടായ്മയാണ്...
Read More