പൗരത്വ നിയമം: നഡ്ഡയുടെ പ്രസ്താവന പൗരന്മാരെ വെല്ലുവിളിക്കുന്നു

ചാവക്കാട് : രാജ്യം അടിസ്ഥാന പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോൾ ഭരണഘടനാ തത്ത്വങ്ങളെ കാറ്റിൽപറത്തി ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് പൗരൻമാരോടുള്ള വെല്ലുവിളിയാണെന്ന് ചാവക്കാട് ചേർന്ന സെക്യുലർ ഫോറം യോഗം അഭിപ്രായപ്പെട്ടു. പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കുമെന്നും അതിനായുള്ള ചട്ടങ്ങളുണ്ടാക്കി വരികയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ബംഗാളിൽ പൊതുജന സംവാദത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു യോഗം. ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ആഹാര ലഭ്യതയുടെ കാര്യത്തിൽ ഇന്നും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണെന്ന ലോക വിശപ്പ് സൂചിക പുറത്തുവന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് വിഭാഗീയ അജണ്ട പുറത്തെടുത്തുവെന്നത് നിർഭാഗ്യകരമാണ്. 107 രാജ്യങ്ങളുടെ കണക്കെടുത്തതിൽ 94-ാമത് സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്. യഥാസമയം ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതിനാൽ വളർച്ച മുരടിച്ച നാലര കോടിയിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ലോകത്താകെയുള്ള കുട്ടികളുടെ എണ്ണത്തിൻ്റെ മൂന്നിലൊന്നും ഇന്ത്യയിലാണ്. സർക്കാറിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരവുമായി കർഷകർ തെരുവിലാണ്. സ്ത്രീപീഡനങ്ങളും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അടിമ സമാനമായ...

Read More