പഞ്ചായത്തുകളെ വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
ചാവക്കാട് : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഇതിനായി ഭിന്നശേഷിക്കാർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം, മാനസിക-ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ, വയോജന പകൽ പരിപാലന കേന്ദ്രം എന്നിങ്ങനെ വികലാംഗ സൗഹൃദ പദ്ധതികൾ നടപ്പാക്കുക എന്നതാണ്ഉദ്ദേശം. നിലവിൽ നൽകിവരുന്ന ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ, അങ്കണവാടികളിൽ അനുപൂരക പോഷകാഹാരം വിതരണം, ആശ്രയ പദ്ധതി എന്നിവയും തുടരും. ഇത് കൂടാതെ അടിസ്ഥാനസൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകിയുള്ള പദ്ധതികൾ നടപ്പിലാക്കും. തീരമേഖലയായതിനാൽ മത്സ്യത്തൊഴിലാളികളും നെല്ല്, തെങ്ങ് കർഷകരും അധികമുൾപ്പെടുന്ന പ്രദേശമാണ് ചാവക്കാട്. തൊഴിലുറപ്പ്, സാമ്പത്തികഭദ്രത എന്നിവ വർദ്ധിപ്പിക്കുന്നതിന് ഈ മൂന്നു മേഖലയിലെയും ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. പരിമിതമായ വിഭവങ്ങൾ അർഹരായ ജനങ്ങൾക്ക് പരമാവധി സുതാര്യതമാക്കി നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്....
Read More