ചാവക്കാട്: നഗരസഭയിൽ  24.48 കോടിയുടെ വികസന പദ്ധതി. ചാവക്കാട് നഗരസഭയിൽ ചേർന്ന വികസന സെമിനാറിലാണ് 2018-19 വർഷത്തേക്കുള്ള  കരട് പദ്ധതി പ്രഖ്യാപിച്ചത്. വികസന ഫണ്ടിൽ നിന്ന് സാധാരണ വിഹിതമായി 4.71 കോടി പട്ടിക ജാതി വികസനത്തിന് 34.99 ലക്ഷം ധനകാര്യ കമ്മീഷൻ ഗ്രാൻറായി 4.76 കോടി, മെയിൻറനൻസ് ഗ്രാൻറിൽ നിന്ന് റോഡ് വിഭാഗത്തിന് 1.71 കോടി,  ലോക ബാങ്ക് പദ്ധതിയിൽ 1.50 കോടി, കേന്ദ്ര-സംസ്ഥാന വിഹിതം 10 കോടി, എം.പി, എം.എൽ.എ ഫണ്ട് 50 ലക്ഷം എന്നിവയുൾപ്പടെയാണ് മൊത്തം 24,48,68,000 രൂപയുടെ വികസന പദ്ധതിക്ക് ലക്ഷ്യം വെക്കുന്നത്. തിങ്കളാഴ്ച്ച ചേർന്ന വികസന സമിതിയിൽ കില ഫാക്കൽറ്റി  അംഗം പി.വി രാമകൃഷ്ണനാണ് കരട് പദ്ധതി പ്രഖ്യാപിച്ചത്. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച് സലാം, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ബി രാജ ലക്ഷ്മി, കൗൺസിലർ ടി.എ ഹാരിസ്, മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ, സെക്രട്ടറി ഡോ.ടി.എൻ സിനി, പ്ലാൻ കോ ഓർഡിനേറ്റർ സജീവ് എന്നിവർ സംസാരിച്ചു.