14 കാരന് നേരെ ലൈംഗികാതിക്രമം 47 വയസ്സുകാരന് 11 വർഷം കഠിനതടവും പിഴയും

ചാവക്കാട്: 14 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാന് 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു . ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 വർഷത്തെ ക്രിസ്മസ് വെക്കേഷൻ സമയത്തെ ഒരു ഞായറാഴ്ച പ്രവർത്തിക്കാത്ത ഹോട്ടലിലേക്ക് വിളിച്ചു കയറ്റി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്. ഗുരുവായൂർ നഗരസഭ പൂക്കോട് വില്ലേജ് തൊഴിയൂർ ദേശത്ത് മാങ്കുന്നത്തേൽ വീട്ടിൽ മുഹമ്മദ് മകൻ കാസിമി (47) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിതക്കു നൽകാനും ഉത്തരവായി .

പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സി പി ഒ യുമായ എ പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപി പ്പിച്ചു .

Comments are closed.