10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ച്ച – യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സിലില്‍ പ്രേം നിഷാദ്, കല്ലയം മാഞ്ഞാങ്ങോട് കോളനി സ്വദേശിനി കല്‍പ്പന, മാള മഠത്തുപടി പൊയ്യ കൊളംവീട്ടില്‍ ജിബിന്‍രാജ്, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷഫീക്ക്, ആറ്റിങ്കര മരപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഷെല്‍വി ഫ്രാന്‍സീസ്, ചാവക്കാട് സി.ഐ. കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 15ന് വൈകീട്ട് 4.30ന് ചാവക്കാട് പോലീസ് സ്‌റ്റേഷന് പിന്നില്‍ നിന്നാണ് ഷാഡോ പോലീസ് ചമഞ്ഞ് പ്രതികള്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ പുളിക്കല്‍ വഹാബ് എന്നയാളില്‍ നിന്നും 10 ലക്ഷത്തിന്റെ കുഴല്‍പണം കവര്‍ന്നത്. വഹാബ് കുഴല്‍പണം വിതരണസംഘത്തില്‍ പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. വഹാബ് തന്നെയാണ് പരാതിക്കാരനും.
കേസില്‍ പിടികിട്ടാനുള്ള തിരുവന്തപുരം സ്വദേശി വിനോദ് മറ്റൊരു കേസില്‍ കരമനയില്‍ അറസ്റ്റിലായി.
കേസിന്റെ ചുരുക്കം ഇങ്ങനെ – പ്രതികളിലൊരാളായ കല്‍പനക്ക് 15,000 രൂപ കൈമാറാന്‍ വിദേശത്ത് നിന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് വഹാബ് കല്‍പനയുടെ നമ്പറിലേക്ക് വിളിച്ചു. കല്‍പനയുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്. പണം നല്‍കാന്‍ താന്‍ എവിടെയാണ് വരേണ്ടതെന്ന് വഹാബ് ചോദിച്ചപ്പോള്‍ ചാവക്കാട് പോലീസ് സ്‌റ്റേഷന് പിന്നില്‍ വെച്ച് കൈമാറിയാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഇതുപ്രകാരം 15ന് വൈകീട്ട് 4.30ന് വഹാബ് മോട്ടോര്‍ ബൈക്കില്‍ പോലീസ് സ്‌റ്റേഷന് പിന്നിലെത്തി. കല്‍പനയും പ്രതികളിലൊരാളും ബൈക്കില്‍ ഇവിടെയെത്തി. കല്‍പനക്ക് 15,000 രൂപ കൈമാറുന്നതിനിടെ നാലംഗ സംഘം കാറിലെത്തുകയും തങ്ങള്‍ ഷാഡോ പോലീസാണെന്ന് പറഞ്ഞ് വഹാബിന്റെ കൈവശവും മോട്ടോ ര്‍ബൈക്കിലുമായി ഉണ്ടായിരുന്ന 10 ലക്ഷം രൂപ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങി. തുടര്‍്ന്നു വഹാബിനെ കാറില്‍ കയറ്റി കൊണ്ടുപോയി. മറ്റ് രണ്ട് പ്രതികള്‍ ബൈക്കില്‍ കാറിന് അകമ്പടി പോയി. ചേറ്റുവ അഞ്ചാംകല്ല് പുളിക്കകടവ് പാലം റോഡിന് സമീപത്ത് വഹാബിനെ ഇറക്കിവിട്ടു.സംഭവം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് വഹാബ് പോലീസില്‍ പരാതി നല്‍കിയത്. കല്‍പനയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പോലീസിന് മഞ്ചേരി ഭാഗത്തെ ടവര്‍ പരിധിയില്‍ ഇവരുണ്ടെന്ന് മനസ്സിലായി. മഞ്ചേരി കോടതി പരിസരത്ത് നിന്നാണ് കല്‍പനയെ പോലീസ് അറസ്റ്റു ചെയ്തത്. വഹാബിനെ കയറ്റിക്കൊണ്ടുപോയ കാര്‍ നമ്പറിനെ കുറിച്ചുള്ള സൂചനയും കല്‍പനയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചു. പിന്നീട് കല്‍പനയുടെ സഹായത്തോടെ പ്രേംനിഷാദ്, ഷഫീഖ്, സുമേഷ്, ജിബിന്‍രാജ് എന്നിവരെ കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശിയും ഗുണ്ടാനേതാവുമായ പുഞ്ചിരി വിനോദെന്നറിയപ്പെടുന്ന വിനോദിനെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ തിരുവനന്തപുരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടുള്ളവരാണ് പ്രതികളെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒരുമാസത്തിലേറെയായി കൊടുങ്ങല്ലൂരിലേയും പരിസരപ്രദേശത്തേയും ഹോട്ടലുകളില്‍ താമസിച്ച് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്തു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍, കുന്നംകുളം ഡി.വൈ.എസ്.പി. പി. വിശ്വംഭരന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. ജില്ലാ ക്രൈം ബ്രാഞ്ച് എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ.മാരായ പി.രാഗേഷ്, എം.ഹബീബ്, പി.സുദേവ്, ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. മാധവന്‍, സീനിയര്‍ സി.പി.ഒ.മാരായ വര്‍ഗ്ഗീസ്, സന്ദീപ്, റെനീഷ്, അസീസ്, സൗദാമിനി, ജോഷി എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.