mehandi new

6 ഹൈ സെൻസിറ്റീവ് ബൂത്തുകൾ : ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ

fairy tale

ചാവക്കാട് : തൃശൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ള ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതായി ചാവക്കാട് പോലീസ്. മേഖലയിൽ 200 ഓളം പോലീസ് ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ക്രമീകരിച്ചിരിക്കുന്നത്.

planet fashion

17 ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളായുള്ളത്. 6 എണ്ണം ഹൈ സെൻസറ്റീവ് ബൂത്തുകളാണ്. പുന്നയിൽ 2, എടക്കഴിയൂരിൽ 2, ബ്ലാങ്ങാട് 2. ഇവിടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാവുമെന്നും ക്രമസമാധാനം ഉറപ്പ് വരുത്താൻ പോലീസ് മേഖലയിൽ പെട്രോളിംഗ് ശക്തമാക്കിയതായും ഇൻസ്പെക്ടർ എസ്.എച്‌.ഒ വി. വി വിമൽ പറഞ്ഞു.

Comments are closed.