mehandi banner desktop
Chavakkad online

പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാർഷിക ദിനം; ചാവക്കാട്റാ ലിയും സമ്മേളനവും

Ft

ചാവക്കാട്: പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

Jan oushadi

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എ ഗോപപ്രതാപൻ, എം.വി. ഹൈദ്രാലി, കെ.ഡി. വീരമണി, കെ.പി. ഉമർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ് പി വി ബദറുദ്ദീൻ, സി മുസ്താക്കലി, ബീന രവിശങ്കർ, അനിത ശിവൻ, റെജീന അസീസ്, എച്ച് എം നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

മണത്തല മുല്ലത്തറ സെന്ററിൽ നിന്ന് ആരംഭിച്ച റാലിക്ക് മണ്ഡലം പ്രസിഡണ്ട് മാരായ ഉണ്ണികൃഷ്ണൻ കാര്യാട്ട്. കെ ജെ ചാക്കോ, കെ. നവാസ്, സി എസ്. സൂരജ്, ഇർഷാദ് ചേറ്റുവ, നൗഷാദ് തെക്കുംപുറം, ബ്ലോക്ക് ഭാരവാഹികളായ കെഎച്ച് ഷാഹുൽഹമീദ്. ഒ. കെ ആർ. മണികണ്ഠൻ, എം എസ് ശിവദാസ്. സുധീർ പുന്ന, കെ വി താജുദ്ദീൻ, അനീഷ് പാലയൂർ, കെഎം ശിഹാബ്, മൂക്കൻ കാഞ്ചന. ഘോഷ് ഏങ്ങണ്ടിയൂർ, പി എ. നാസർ, കെ പി ഉദയൻ. എന്നിവർ നേതൃത്വം നൽകി.

Comments are closed.