mehandi new

ഫലസ്തീനുവേണ്ടിയുള്ള ദോഹ ടീ സ്റ്റേഷന്റെ രണ്ടു ദിവസത്തെ കച്ചവടം – നിഷാദ് തിരുവത്ര തുക ഖത്തർ ചാരിറ്റിക്ക് കൈമാറി

fairy tale

ദോഹ: ടീ സ്റ്റേഷൻ കഫ്റ്റീരിയയിൽ കഴിഞ്ഞ ആഴ്ച്ച ഫലസ്തീന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ കച്ചവടത്തിൽ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി.

തിരുവത്ര സ്വദേശി കെ സി നിഷാദിന്റെ ഉടമസ്ഥതയിൽ ഖത്തറിലെ അസീസിയയിൽ ഒരുവർഷത്തിലേറേയായി പ്രവർത്തിച്ചു വരുന്ന കഫെറ്റീരിയയാണ് ടീ സ്റ്റേഷൻ.

മാജിക് ചായ, ജല്ലു ചായ, സുടു ചായ തുടങ്ങി വ്യത്യസ്ഥ നിറങ്ങളിലും രുചികളിലുമുള്ള ചായകളും കൂടാതെ എണ്ണക്കടികളും കാടയും ചട്ണിയും ഒക്കെയാണ് ടീ സ്റ്റേഷനിലെ വിഭവങ്ങൾ.

ഇസ്രായേൽന്റെ ഫലസ്തീനുമേലുള്ള ക്രൂരതകൾ അതി ഭീകരമാണെന്നും. ഇസ്രായേലിന്റെ അക്രമത്തിനു ഇരയാകുന്ന ഗസ്സയിലെ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഫലസ്തീൻ സഹോദരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്തയിൽ നിന്നാണ് രണ്ടു ദിവസം ഫലസ്തീന് വേണ്ടി എന്ന ആശയം ഉണ്ടായതെന്ന് നിഷാദ് പറഞ്ഞു. പെരുന്നാൾ തലേന്നും പെരുന്നാൾ ദിവസവുമായ ബുധൻ, വ്യാഴം ദിവസങ്ങളിലെ കച്ചവടം ഫലസ്തീന് വേണ്ടിയായിരുന്നു. സോഷ്യൽ മീഡിയ, വാട്സാപ്പ് സ്റ്റാറ്റസ് എന്നിവ വഴി നടത്തിയ പ്രചരണം സുഹൃത്തുക്കളും ഫലസ്തീൻ സപ്പോർട്ടഴ്‌സും ഏറ്റെടുത്തതോടെ ഈ ദിവസങ്ങളിലെ കച്ചവടം ഗംഭീരമായി.

ഖത്തർ ചാരിറ്റി കളക്റ്റിംഗ്‌ വിംഗ് മാനേജർ മുഹമ്മദ്‌ റായീസ അൽ കുവാരി ഇന്നലെ ടീ സ്റ്റേഷനിൽ എത്തി നിഷാദിൽ നിന്നും തുക സ്വീകരിച്ചു.

planet fashion

Comments are closed.