mehandi banner desktop
Chavakkad online

അംഗനവാടികളിലെ കുരുന്നുകള്‍ക്ക് വിശ്രമിക്കാന്‍ കിടക്കകള്‍

Ft

ഗുരുവായൂര്‍ : നഗരസഭയിലെ 62 അംഗനവാടികളിലെയും കുരുന്നുകള്‍ക്ക് വിശ്രമിക്കാന്‍ നഗരസഭയുടെ വക കിടക്കകള്‍. നഗരസഭയിലെ അംഗനവാടികള്‍ ആധുനീക വത്കരിക്കുന്നതിന്റെ ഭാഗമായണ് നഗരസഭ കിടക്കകള്‍ സമ്മാനിച്ചത്. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ  കിടക്കകള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അധ്യക്ഷനായി. എം.എല്‍.എ യുടെ ജന്മദിനമായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വക മിഠായിയും വിതരണം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി ചടങ്ങ് ഉദ്ഘാടം ചെയതു. മുന്‍ ചെയര്‍മാന്‍ ടി.ടി ശിവദാസന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, നിര്‍മല കേരളന്‍, ഷൈലജ ദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.