mehandi new

കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്‍ഡ് പരീക്ഷകൾ ഏകീകരിക്കുന്നു – 2026 മുതൽ പരീക്ഷ നടത്തിപ്പ്‌ ഇടിഎസ്‌ ന്

fairy tale

ന്യുഡല്‍ഹി : രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സ്കൂൾ ബോര്‍ഡുകളുടെ വാര്‍ഷിക പരീക്ഷകള്‍ക്ക്‌ ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നടപടികള്‍ 2026 ൽ പ്രാബല്യത്തിലാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച നിലവാര നിര്‍ണയ ഏജന്‍സിയായ പരഖിന്റ (പെര്‍ഫോമന്‍സ്‌ അസസ്മെന്റ്‌, റിവ്യൂ ആന്‍ഡ്‌ അനാലിസിസ്‌ ഓഫ്‌ നോളജ്‌ ഫോര്‍ ഹോളിസ്റ്റിക്‌ ഡവലപ്മെന്റ്‌ ) നേതൃത്വത്തില്‍ നീക്കങ്ങൾ പുരോഗമിക്കുകയാണ്‌.

ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചാണു നടപടികള്‍. ടോഫല്‍, ജിആര്‍ഇ പരീക്ഷകള്‍ നടത്തുന്ന രാജ്യാന്തര ഏജന്‍സിയായ എജ്യുക്കേഷനല്‍ ടെസ്റ്റിങ്‌ സര്‍വീസിനാണു (ഇടിഎസ്‌) നടത്തിപ്പ്‌ ചുമതല. പരഖിന്റെ നേതൃത്വത്തില്‍ പരീക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട കരട്‌ റിപ്പോര്‍ട്ട്‌ കഴിഞ്ഞ മാസം എന്‍സിഇആര്‍ടിക്ക്‌ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച ഏതാനും ദിവസം മുന്‍പു നടന്നു.

വിവിധ സ്കൂള്‍ ബോര്‍ഡുകളിലെ കഴിഞ്ഞ 5 വര്‍ഷത്തെ പരീക്ഷാ ചോദ്യക്കടലാസുകള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമാണു റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. വിവിധ സ്കൂള്‍ ബോര്‍ഡുകളിലെ വിദ്യാര്‍ഥികളുടെ ജെഇഇ, നീറ്റ്‌, സിയുഇടി യുജി പ്രകടനവും വിലയിരുത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഒരു പൊതുവായ മാനദണ്ഡം അടുത്ത വര്‍ഷം മാര്‍ച്ചോടെ തയാറാക്കും.

planet fashion

Comments are closed.