mehandi new

കടൽപ്പക്ഷി സർവ്വേ: ചാവക്കാടിന്റെ ഉൾക്കടലിൽ പമ്പരക്കാടയെ  കണ്ടെത്തി

fairy tale

ചാവക്കാട് : കേരള വനം വകുപ്പ് – സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കോൾ ബേർഡേർസ് കളക്ടീവും സംയുക്തമായി സംഘടിപ്പിച്ച 2025-ലെ കടൽപ്പക്ഷി സർവ്വേ (Pelagic Bird Survey) അറബിക്കടലിൽ വിജയകരമായി പൂർത്തിയാക്കി. ചാവക്കാട് തീരത്തുനിന്ന് അറബിക്കടലിലേക്ക് 41 നോട്ടിക്കൽ മൈൽ ദൂരത്തിൽ 10 മണിക്കൂറിലധികം യാത്ര ചെയ്താണ് 25 അംഗ പര്യവേക്ഷണ സംഘം പക്ഷിസർവ്വേ നടത്തിയത്. ആകെ 37 പക്ഷികളെയാണ് ഡോക്യുമെന്റ് ചെയ്തത്. ഇതിൽ 11 എണ്ണം കടൽ പക്ഷികളാണ് (Pelagic species). സർവ്വെ സംഘത്തെ പക്ഷിനിരീക്ഷകരായ  ശ്രീകുമാർ കെ ഗോവിന്ദൻകുട്ടി, സുബിൻ കെ. എസ്, ലതീഷ് ആർ നാഥ്, മനോജ് കരിങ്ങാമഠത്തിൽ, തുടങ്ങിയവർ നയിച്ചു.

planet fashion

റെഡ്-നെക്ക്ഡ് ഫലാറോപ്പ് അഥവ പമ്പരക്കാട. ശാന്തമായിരുന്ന കടൽ യാത്ര അവിസ്മരണീയമായത്, സംഘം ആദ്യമായി റെഡ്-നെക്ക്ഡ് ഫലാറോപ്പിനെ (Red-necked Phalarope / പമ്പരക്കാട) കണ്ടെത്തിയതോടെയാണ്. ടീമിലെ ഭൂരിപക്ഷം അംഗങ്ങളും  ജീവിതത്തിൽ ആദ്യമായാണ്‌ പമ്പരക്കാടയെ കാണുന്നത്. തുടക്കത്തിൽ ഒരു പക്ഷിയെ ആണ് കണ്ടെത്താനായത് തൊട്ടുപിന്നാലെ ഏഴും അഞ്ചും വീതമുള്ള ഗ്രൂപ്പുകളായി 13 ഫലാറോപ്പുകളെ കൂടി ബോട്ടിൽ യാത്ര ചെയ്തവർക്ക് കാണാൻ സാധിച്ചു.ആറായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുള്ളവയാണു പമ്പരക്കാട പക്ഷികൾ. വെള്ളത്തിൽ ദിവസങ്ങളോളം വിശ്രമിക്കാനും ഇവയ്ക്കു കഴിയും. വെള്ളത്തിൽ പമ്പരം പോലെ ദീർഘമായി കറങ്ങി ചെറുമത്സ്യങ്ങളെയും സൂക്ഷ്മ ജീവികളെയും പിടിക്കുകയും ജലോപരിതലത്തിൽ വച്ച്  ഭക്ഷിക്കുകയും ചെയ്യും.

  പമ്പരം പോലെ കറങ്ങുന്നതിനാലാണ് ഇവയ്ക്കു പമ്പരക്കാട എന്നു പേരു വന്നത്. വടക്കേ അമേരിക്കയിലും ആർട്ടിക്, യൂറേഷ്യൻ മേഖലയിലും ഇവ പ്രജനനം നടത്തുന്നു. ശൈത്യകാലത്ത് ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. ഈ യാത്രയിലാണ് അപൂർവമായി കേരളത്തിന്റെ ഉൾക്കടലിൽ എത്തുന്നത്. ഇബേഡ് ഡാറ്റാബേസ് പ്രകാരം തൃശ്ശൂർ ജില്ലയുടെ 449 മത്തെ പക്ഷിയാണ് പമ്പരക്കാട. ഈ വർഷം പാലക്കാടും കോട്ടയത്തും ഉൾനാടൻ തണ്ണീർത്തടങ്ങളിൽ ഈ പക്ഷിയെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സർവ്വെയിൽ മുൾവാലൻ സ്കുവ (ആർട്ടിക് സ്കുവ), കരണ്ടിവാലൻ (പോമറൈൻ സ്കുവ), പല്ലാസ് ഗൾ, ഹുഗ്ലിൻ കടൽക്കാക്ക, തവിടൻ കടലാള, ചോരക്കാലി ആള, ചെറിയ കടലാള, വലിയ കടലാള എന്നിവയും രേഖപ്പെടുത്തികടൽ പക്ഷി  സർവ്വേയ്ക്ക്  തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. മനോജ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജി പി. വർഗ്ഗീസ്, റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് എ.ഡി എന്നിവർ നേതൃത്വം നൽകി. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ചാവക്കാട് കോസ്റ്റൽ പോലീസിൻ്റെ അനുമതിയോടെ നടത്തിയ പക്ഷിസർവ്വെയ്ക്ക് മുനക്കക്കടവ് ഹാർബർ ബോട്ട് ജീവനക്കരുടെയും കോൾ ബേഡേഴ്സ് കളക്റ്റീവിലെ പക്ഷി നിരീക്ഷകരുടെയും പിന്തുണയുണ്ടായിരുന്നു.

Comments are closed.