ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ എസ്.പി.സി ക്രിസ്മസ് അവധിക്കാല ക്യാമ്പ്

ചാവക്കാട്: മണത്തല എം. ആർ. ആർ. എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് അവധിക്കാല ക്യാമ്പിന് തുടക്കം. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ പി. യതീന്ദ്രദാസ് നിർവഹിച്ചു. വിദ്യാർത്ഥികളിലെ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്റ്റർ സജിത്ത് ക്യാമ്പ് പതാക ഉയർത്തി.

സ്കൂൾ എച്ച്.എം സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗ്രീഷ്മ, മദർ പി.ടി.എ പ്രസിഡന്റ് സന്ധ്യ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടികൾക്ക് ഡി.ഐമാരായ അനൂപ്, സുകന്യ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ അഖിൽ കെ.എ, അഞ്ജലി സുബ്രഹ്മണ്യൻ, ശ്രുതി പി.എസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വിവിധ സെഷനുകളിലായി കായികാഭ്യാസങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

Comments are closed.