കെ.കെ. ജ്യോതിരാജ് ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍

ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി സി.പി.ഐയലെ കെ.കെ. ജ്യോതിരാജിനെ തെരഞ്ഞെടുത്തു. 17ാം വാര്‍ഡ് കൗണ്‍സിലറാണ് ജ്യോതിരാജ്. 27 വോട്ട് നേടിയാണ് ജ്യോതിരാജ് വിജയിച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യു.ഡി.എഫിലെ പ്രിയ രാജേന്ദ്രന് 17 വോട്ട് ലഭിച്ചു. ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി രാജിൻ്റെ പേര് എ.എസ്. മനോജ് നിര്‍ദേശിച്ചു. എ.ടി. ഹംസ പിന്താങ്ങി.
യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയയെ ജോയ് ചെറിയാൻ നിർദ്ദേശിച്ചു, കെ.എം. മെഹ്റൂഫ് പിന്താങ്ങി. സ്വതന്ത്രയായി വിജയിച്ച ലിസി ബൈജു എൽ.ഡി.എഫിനാണ് വോട്ട് ചെയ്തത്. രണ്ട് അംഗങ്ങളുള്ള ബി.ജെ.പി യോഗത്തിൽ നിന്ന് വിട്ടുനിന്നു.

Comments are closed.