മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി റഫീദ ഫിറോസ്

ഗുരുവായൂർ : മലയാള സാഹിത്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി എരമംഗലം താഴത്തേൽപ്പടി സ്വദേശിനി ഇ റഫീദ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നിന്നും ഡോ. ഷൈജി സി. മുരിങ്ങാത്തേരിയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നുതന്നെയാണ് റഫീദ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തികരിച്ചത്. ലിറ്റിൽ ഫ്ലവർ കോളേജിലെ ആദ്യ പി.എച്ച്ഡി. എന്ന പ്രത്യേകതയും ഉണ്ട്. എരമംഗലം കള്ളിപ്പറമ്പിൽ ഇബ്രാഹിം ഫാത്തിമ ദമ്പതികളുടെ മകളാണ് റഫീദ. എരമംഗലം നാക്കോല സ്വദേശി ഫിറോസാണ് ഭർത്താവ്.


Comments are closed.