mehandi banner desktop

സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് ഇന്ന് ചാവക്കാട് ആവേശോജ്ജ്വല സ്വീകരണം

fairy tale

ചാവക്കാട്: 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം നൽകുന്നു. 2026 ജനുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) വെച്ചാണ് സ്വീകരണ ചടങ്ങുകൾ നടക്കുന്നത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് സംസ്ഥാന കലോത്സവം നടക്കുന്നത്.
​ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ രക്ഷാധികാരിയായും, ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചെയർമാനായും രൂപീകരിച്ച സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജെയ്ക്കബ് ജനറൽ കൺവീനറും, കൗൺസിലർ കെ.സി. സുനിൽ ട്രഷററുമാണ്.

planet fashion


​ചടങ്ങിൽ തൃശൂർ ഡി.ഇ.ഒ (DEO) രാധ ടി., ചാവക്കാട് എ.ഇ.ഒ (AEO) സിന്ധു വി.ബി., ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, കൗൺസിലർ റീന കെ., സ്കൂൾ എച്ച്.എം സിസ്റ്റർ അൽഫോൺസ് ഡെൽഫി, പി.ടി.എ പ്രസിഡന്റ് ജെയ്‌സൺ ജോർജ്ജ് എന്നിവരും വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

Comments are closed.