നബ്ഹാൻ റഷീദിനെ ആദരിച്ചു

ഒരുമനയൂർ : ഉത്തരാഖണ്ഡ് ഹൽദ്വാനിൽ വെച്ച് നടന്ന ദേശിയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) അണ്ടർ 18 കാറ്റഗറി 48 വെയിറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മത്സരിച്ച് ഇരട്ട വെങ്കലം കരസ്ഥമാക്കി കേരള നാടിന് അഭിമാനമായി മാറിയ നബ്ഹാൻ റഷീദിനെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ
ടേസ്റ്റ് മേക്കർ കോൺഫെറൻസ് ഹാൾ ഒരുമനയൂരിൽ വെച്ച് ആദരിച്ചു.

പ്രസ്തുത പരിപാടിയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ പ്രസിഡന്റ് പി. കെ ഫസലുദ്ധീന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നബ്ഹാൻ റഷീദ്ന് പൊന്നാട അണിയിച്ചുകൊണ്ട് ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി പി. പി അബുബക്കർ സ്വാഗതവും, ആശംസകൾ അർപ്പിച്ചുകൊണ്ട് ഷെലീൻ എബ്രഹാം, എ. പി. ഷാജഹാൻ, അൻവർ സാദത്ത്, ഷിഹാബ് കെ. വി, ഉസ്മാൻ മരക്കാട്ടിൽ, വി. എ മുഹമ്മദ്, ഹരിദാസ് ടി. കെ, വി. കെ. ഫിറോസ്, വി.കെ ഫൈസൽ മാധ്യമ പ്രവർത്തക പാർവതി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ പി. എം. യഹ്യ നന്ദിയും പറഞ്ഞു.

Comments are closed.