mehandi banner desktop
Chavakkad online

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു – യുവാവിന് 47 വർഷം കഠിനതടവും പിഴയും

Ft

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും. വാടാനപ്പള്ളി  നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ  അമര്‍ തേജസ് (26)  നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.  47 വർഷം കഠിനതടവിനും 140000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു.  പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവായി.

Jan oushadi

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ മെസ്സേജുകൾ അയച്ചും  വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തു വച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്. 2021 ഓഗസ്റ്റ് മാസം മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം.  

ബി എസ് ബിനു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു എ  എസ്  ഐ സുജിത്ത് കുമാർ പി എസ് കേസന്വേഷണത്തിൽ സഹായിച്ചു പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സിജു മുട്ടത്ത് അഡ്വ സി നിഷ  എന്നിവർ ഹാജരായി ലെയ്സൻ ഓഫീസറും സീനിയർ സിപിഓയുമായ എം ആർ സിന്ധു  കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

Comments are closed.