mehandi banner desktop
Chavakkad online

ഉണർവ് 2026ന് ചാവക്കാട് മെഹന്തി വെഡിങ് മാളിൽ തുടക്കമായി

Ft

ചാവക്കാട്: ഊർജ്ജസ്വലരായ സംരംഭകർക്ക് കൈത്താങ്ങായി ഫെബ്രുവരി 9, 10, 11 തിയതികളിലായി മെഹന്തി വെഡിങ് മാളിൽ സംഘടിപ്പിച്ച ഉണർവ് 2026 എക്സ്പോ ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാവ് സി എ ഗോപ പ്രതാപൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീഷ്മ ബാബുരാജ്, കൗൺസിലർ ആരിഫ് പാലയൂർ, ഇൻകാസ് ഷാർജ സംസ്ഥാന വൈസ് പ്രസിഡന്റ് മുബാറക് ഇമ്പാർക് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

Jan oushadi

വിവിധ ഉത്പന്നങ്ങളുമായി പതിനഞ്ചോളാം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ഉപ്പ് മുതൽ കോസ്മറ്റിക്സ് വരെയുള്ള ഓർഗാനിക് ഉത്പന്നങ്ങൾ. ന്യൂട്രിഷ്യൻ ഫുഡ്‌, വിവിധ തരം വീട്ടുത്പന്നങ്ങൾ, അലങ്കാര ചെടികൾ, ഷാളുകളുടെ വിഭിന്ന ശേഖരം തുടങ്ങിയവ എക്സ്പോക്ക് ഉണർവ് നൽകുന്നു.

Comments are closed.