കെ എ ടി എഫ് ചാവക്കാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കറുകമാട് എ എം എൽ പി സ്കൂൾ അധ്യാപിക മൈമൂനത്ത്, എടക്കര കെ സി പി എച്ച് എം എൽ പി സ്കൂൾ അധ്യാപിക കെ എം താഹിറ എന്നിവർക്കാണ് ഉപ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

ഉപ ജില്ലാ പ്രസിഡൻ്റ് ഡോ: അനീസ് ഹുദവി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ല പ്രസിഡണ്ട് മുഹ്സിൻ പാടൂർ
ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എ സാദിഖ്, തൃശൂർ ജില്ലാ ട്രഷറർ കബീർ ബുസ്താനി, തൃശൂർ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം കെ സലാഹുദ്ദീൻ, ആർ എ ടി എഫ് പ്രതിനിധികളായ അബ്ദുൽ ഖാദർ, ഷെഫീഖ്, എം വി നാസർ, കെ എ ശബ്ന തുടങ്ങിയവർ സംസാരിച്ചു.
ഭിന്നശേഷി വിഷയത്തിലും കെ ടെറ്റ് വിഷയത്തിലും ഓർഡർ ഉണ്ടായിട്ടു പോലും നിയമനങ്ങളും മറ്റു അവകാശങ്ങളും വൈകിക്കുന്ന ചില മേലാധികാരികളുടെ സമീപനം വിദ്യാഭ്യാസ നയങ്ങൾക്കെതിരാണെന്ന് യോഗം വിലയിരുത്തി. അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ലഭ്യമാക്കാൻ വേണ്ടി മേലാധികാരികൾ കൂടെ അധ്യാപകരോടൊപ്പം നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ എ ടി എഫ് ചാവക്കാട് ഉപ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു. ട്രഷറർ നിയാസ് നന്ദി പറഞ്ഞു.

Comments are closed.