നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : “നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്” ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 8:30ന് ചാവക്കാട്–ചേറ്റുവ റോഡിലുള്ള കച്ചേരിത്തറയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ചാവക്കാട് തഹസിൽദാർ കെ. ടി. ബാബു പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും “നമ്മൾ ചാവക്കാട്ടുകാർ” കൂട്ടായ്മ നടത്തിവരുന്ന സത്പ്രവർത്തനങ്ങൾ സമൂഹത്തിനും മറ്റുള്ളവർക്കും എന്നും മാതൃകാപരമാണെന്ന് ബഹുമാനപ്പെട്ട തഹസിൽദാർ കെ. ടി. ബാബു അഭിപ്രായപ്പെട്ടു. നാടിനോടുള്ള സ്നേഹവും സഹജീവികളോടുള്ള കരുതലും കൈമുതലാക്കി, ഐക്യത്തോടെയും സൗഹൃദത്തോടെയും നന്മയുടെ വഴിയിൽ ഒരുമിച്ച് മുന്നേറാമെന്നും പറയുകയുണ്ടായി.നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ടിന്റെ നാട്ടിലെയും വിദേശ ഘടകങ്ങളിലെയും നൂറിലധികം വരുന്ന പ്രവർത്തകർ പങ്കെടുത്ത ചടങ്ങിന് വി. ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. കെ. ഹക്കീം ഇമ്പാർക്ക് സ്വാഗതവും ജനാർദ്ദനൻ കൃതജ്ഞതയും രേഖപ്പെടുത്തി.മുഹമ്മദ് അക്ബർ മണത്തല, മുബാറക് ഇമ്പാർക്ക്, ഷാഹുൽ വി. സി. കെ., റസാഖ് അറക്കൽ, ജനീഷ് സി. എം., നൗഷാദലി, നൗഷാദ് തെക്കുംപുറം, ബദറുദ്ധീൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.




Comments are closed.