സ്വതന്ത്ര ചർച്ചാവേദിയായ’ആധുനിക ചായ ചർച്ച’ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : എടക്കഴിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ചർച്ചാവേദിയായ ആധുനിക ചായ ചർച്ച (Tea Talk Club)യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ചടങ്ങിൽ ഹോണററി സുബേദാർ മേജർ അബ്ദുൽ റഹ്മാൻ പൂക്കാട്ട് ദേശീയ പതാക ഉയർത്തി.തുടർന്ന് സി. വി. സന്തോഷ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, സമത്വം, നീതി, സാഹോദര്യം തുടങ്ങിയ ആശയങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.ഫൈസൽ അവിൽപ്രൊ, ആബിദ് അഞ്ചങ്ങാടി, മുസ്തഫ ചീനിച്ചുവട്, സി. വി. സന്തോഷ്, കെ. ബി. ഫസലുദ്ധീൻ, നസീഫ് യൂസുഫ്, ഒ. കെ. റഹീം, ഫഹദ് തങ്ങൾ, എ. എസ്. ശിഹാബ്, റഹീം സെനഗൽ, സമദ് കുറ്റിക്കാട്, മുസ്തഫ ഹുസൈൻ, അനസ് സലാം, മുജീബ് സി. എ., മിഷാൽ ഉസ്മാൻ, അൻസാർ, അബു തിരുവത്ര, രാഹുൽ, ആസാദ് തുടങ്ങിയവർ പങ്കെടുത്തു.ദേശീയ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ആധുനിക ചായ ചർച്ചയുടെ സ്വാതന്ത്ര്യദിനാഘോഷം.




Comments are closed.