mehandi banner desktop
Chavakkad online

എം ആര്‍ ആര്‍ എം സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: എം ആര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ എച്ച് അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പേഴ്‌സി സി ജേക്കബ് സ്വാഗതം പറയുകയും ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി മഞ്ജുഷ സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍ മുഖ്യ അതിഥിയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എ മഹേന്ദ്രന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി എം.ബി. രാജലക്ഷ്മി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി സഫൂറ ബക്കര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.കെ.എച്ച്.സലാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീമതി വി.കെ.അല്‍ഫോന്‍സ നന്ദി പ്രകടിപ്പിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ സജീവ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ ചാവക്കാട് നഗരാതിര്‍ത്തിയിലെ നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.