തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി


ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കഞ്ചാവ് ചെടി ശ്രദ്ധിയിൽ പെട്ടത്. ഉദ്ദേശപൂർവ്വം നട്ടു പിടിപ്പിച്ച ചെടിയല്ല എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. 208 സെന്റീമീറ്റർ ഉയരമുള്ള ചെടി എക്സൈസ് ഉദ്യോഗസ്ഥർ പറിച്ചെടുത്തു. ചെടി കോടതിയിൽ ഹാജരാക്കും.

Comments are closed.