തുടക്കം ഗംഭീരം – മണത്തല നേർച്ച പ്രജ്യോതി ആദ്യ കാഴ്ച്ച പുറപ്പെട്ടു
ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച ചാവക്കാട് സെന്ററിൽ നിന്ന് ആരംഭിച്ചു. രാവിലെ ഏഴരക്ക് ആരംഭിച്ച കാഴ്ച തേക്കഞ്ചേരിയിൽ പോയി തിരിച്ച് ഒൻപതു മണിയോടെ മണത്തല ജാറം അംഗണത്തിൽ എത്തിച്ചേരും. മുട്ടും വിളി, ബാന്റ് സെറ്റ്, ദഫ് മുട്ട്, തംബോലം തുടങ്ങിയ വാദ്യമേളങ്ങളോടെയാണ് ആദ്യ കാഴ്ചയുടെ തുടക്കം. അതിരാവിലെ തന്നെ കാഴ്ച്ച കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആൾക്കൂട്ടം തടിച്ചു കൂടിയിരുന്നു. ഇന്ന് വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനഞ്ചു കാഴ്ചകൾ മണത്തലയിൽ എത്തിച്ചേരും.
നേർച്ചയുടെ പ്രധാന ദിവസമായ നാളെ താബൂത്ത് കാഴ്ച്ച, കൊടിയേറ്റ കാഴ്ച്ച, നാട്ടു കാഴ്ച്ച എന്നിവ ഉണ്ടാകും. വിവിധ ക്ലബുകളുടെ പതിനഞ്ചു കാഴ്ചകൾ നാളെയും ഉണ്ടാകും.
Comments are closed.