ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി ആം ആദ്മി പാർട്ടി

ഗുരുവായൂർ : ആം ആദ്മി പാർട്ടിയുടെ ഗുരുവായൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രകടന പത്രിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാലചന്ദ്രമേനോൻ പ്രകാശനം നിർവഹിച്ചു.

പോളി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സതീഷ് വിജയൻ ജില്ലാ പ്രസിഡന്റ് ഷാജു കെ വൈ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അലി ആസാദ് ജെയിംസ് പേരകം തുടങ്ങിയവർ സംസാരിച്ചു.

Comments are closed.